തുറയൂർ: കരേക്കണ്ടി ഭഗവതി ക്ഷേത്ര തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി നീലമന ചന്ദ്രൻ എമ്പ്രാന്തിരിയുടെ സാന്നിദ്ധ്യത്തിൽ കോട്ടൂർ മോഹനൻ ചോമപ്പൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് കർമം നിർവഹിച്ചത്. ക്ഷേത്ര പൂജകൾക്കു പുറമെ ഫിബ്രുവരി 23 ന് ദീപാരാധനക്കു ശേഷം ഗണപതി ഹോമം, കുട്ടിച്ചാത്തൻ വെള്ളാട്ട്, ഗുളികൻ വെള്ളാട്ട് 24 ന് വൈകുന്നേരം ഇളനീർ കുല വരവുകൾ, കൊല്ലൻ വരവ്, പൂക്കലശം വരവ്, താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതി തിറ, ഗുരുതി, തണ്ടാൻ വരവ്, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, പുലർച്ചെ ഗുളികൻ ഗുരുതിയോടു കൂടി ഉത്സവം സമാപിക്കും.








































Discussion about this post