18-ാം വയസിലെ ലോകസുന്ദര്യപട്ടം മുതല്‍ സൗന്ദര്യത്തിന്റെ പേരില്‍ വാഴ്ത്തപ്പെട്ട സ്ത്രീയാണ് ഐശ്വര്യറായ്. സൗന്ദര്യത്തോടൊപ്പം അവരുടെ വ്യക്തിത്വവും കര്ഷണീയമായിത്തന്നെ തുടരുന്നു. തന്റെ അന്‍പതുകളിലും ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.
അവര്‍ ചെയ്യുന്ന ചര്‍മസംരക്ഷണം, പരിചരണരീതികള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹിക്കാത്തവരും വിരളമായിരിക്കും. ഇതിനൊക്കെയുള്ള ഉത്തരമാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യറായി വെളിപ്പെടുത്തിയത്. ചര്‍മ സംരക്ഷണത്തിനായി അവര്‍ മുന്‍ഗണന നല്കുന്ന കാര്യങ്ങളെ കുറിച്ചാണ് വ്യക്തിമാക്കിയത്.അതില്‍ ജലാംശം, ശുചിത്വം, സൗകര്യപ്രദമായത് എന്നിങ്ങനെയുള്ള ഘടകങ്ങളുണ്ടെന്നും ഐശ്വര്യ പറയുന്നു. തനിക്ക് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നതും ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട സംഗതികളാണെന്നും ഐശ്വര്യ എടുത്തുപറഞ്ഞു
ഐശ്വര്യയുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. അതിനൊപ്പം രാവിലെയും രാത്രിയിലും ചര്‍മം മോയ്സ്ചറൈസ് ചെയ്യുന്നതും അവരുടെ സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമാണ്. ജോലിയില്‍ ആണെങ്കിലും അല്ലെങ്കിലും ഇതൊഴിവാക്കാറില്ലെന്ന് ഹാര്‍പേഴ്സ് ബസാറിനു നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ തുറന്നുപറഞ്ഞിരുന്നു. ചര്‍മാരോഗ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളില്‍ നിന്ന് ചര്‍മത്തിന് തിളക്കം ലഭിക്കുവാന്‍ ജലാംശം അത്യന്താപേക്ഷിതമാണ്. കൃത്യമായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചര്‍മ്മത്തിലെ 35 ശതമാനം ജലാംശം കൂട്ടുവാനും സാധിക്കും
Discussion about this post