തിരുവങ്ങൂർ CHC യിലെ ടോക്കൺ സംവിധാനം പ്രവർത്തിപ്പിക്കുക, മരുന്ന് ലഭ്യത കാര്യക്ഷമമാക്കുക, സാനിറ്റെസിംഗ് സൗകര്യം വർദ്ധിപ്പിക്കുക, ആർ.ടി.പി.സി.ആർ ടെസ്റ്റ് ദിവസം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ ഡോ. അനി പി. ടി ക്ക് ദിവസങ്ങൾക്ക് മുൻപ് പരാതി നൽകിയിട്ടും ഒരു ഇടപെടലും ഉണ്ടാവാത്ത സാഹചര്യത്തിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഇന്നലെ രാവിലെ തിരുവങ്ങൂർ സി.എച്ച്സി. സന്ദർശിച്ചു.
തുടർന്ന് എം എൽ എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ഡി.വൈ.എഫ്ഐ. നേതാക്കളായ ഷിബിൽ രാജ്,ശ്രീജിലേഷ് , ശിവപ്രസാദ്,സന്ദീപ് പള്ളിക്കര എന്നിവരുമായി ചർച്ച നടത്തി.
ചർച്ചയുടെ അടിസ്ഥാനത്തിൽ ഡി.വെ.എഫ്.ഐ ഉന്നയിച്ച മുഴുവൻ കാര്യങ്ങളിലും അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post