
കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൊയിലാണ്ടി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ ഉപയോഗപ്പെടുത്തി ഈ ഹെൽത്ത് പദ്ധതി പൂർത്തീകരിച്ചു. എം എൽ എ കാനത്തിൽ ജമീല ഇ ഹെൽത്ത് പദ്ധതിയുടെ

ഉദ്ഘാടനം നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ഇ -ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു സംസാരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി

കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി എം കോയ, കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നിവർ സന്നിഹിതരായി. ചടങ്ങിന് സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. അനി പി ടി സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ് നന്ദിയും പറഞ്ഞു.

കെൽട്രോൺ ആണ് പദ്ധതി നിർവഹിച്ചത്. 2021 ഫെബ്രുവരി 11 ന് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായ യുഎച്ച് ഐ ഡി കാർഡ് വിതരണ ഉത്ഘാടനവും എം എൽ എ നിർവഹിച്ചു.


Discussion about this post