കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം ഗുഡ്‌സും മഹീന്ദ്ര കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു.
നന്തി, കൊയിലാണ്ടി സ്വദേശികളായ അഷ്കർ, റാഫി, 16 കാരൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഗുഡ്സിൽ കുടുങ്ങി പോയവരിൽ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒരാളെ കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തി വെട്ടിപൊളിച്ചെടുക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, സനൽരാജ്,
വിഷ്ണു,സനോഫർ, രാകേഷ്, സജിത്ത് ഹോംഗാർഡുമാരായ മാരായ പ്രദീപ്, രാജീവ്, രാജേഷ്, ഓംപ്രകാശ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Discussion about this post