തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഈ മാസം 23-ന് തുടങ്ങും. ഏപ്രിൽ രണ്ടിന് പരീക്ഷ അവസാനിക്കും. ജൂൺ ഒന്നിന് സ്കൂൾ തുറക്കും.
സാധാരണ പോലെ ഏപ്രിൽ, മേയ് അവധിയായിരിക്കും. പ്രത്യേക സാഹചര്യത്തിൽ ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ വൃത്തിയാക്കൽ നടത്തും. അടുത്ത വർഷത്ത അക്കാദമിക് കലണ്ടർ മേയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മേയിൽ പരിശീലനം. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
Discussion about this post