തിരുവനന്തപുരം: മരച്ചീനിയിൽ നിന്നുള്ള മദ്യം വൈകില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. മരച്ചീനിയിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും ഇതിനായി പ്രത്യേക നിയമനിർമാണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ വീര്യംകൂടിയ മദ്യ ഉപയോഗം കുറയും. നിലവിലെ അബ്കാരി നിയമത്തിൽ വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ വ്യവസ്ഥയുണ്ടെന്നും പുതിയ മദ്യ നയം ഉടനുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ഉദ്യോഗസ്ഥർക്കെതിരേയും മന്ത്രി രംഗത്തെത്തി. ഉദ്യോഗസ്ഥരിൽ വൈറ്റ് കോളേഴ്സ് ബെഗേഴ്സായി സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലരുണ്ടെന്നും ആളുകളെ കയറ്റിയിറക്കി കാര്യം നേടുന്നവരാണ് ഇവരെന്നും മന്ത്രി കുറ്റപ്പെടുത്തി.
രാഷ്ട്രീയ അഴിമതി അവസാനിച്ചെങ്കിലും ഉദ്യോഗസ്ഥതല അഴിമതി അവസാനിച്ചിട്ടില്ല. ഇതു തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു
Discussion about this post