തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും സിൽവർലൈനിനേക്കാൾ മികച്ചൊരു ബദൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിന് അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒന്നും മറച്ചുവച്ചിട്ടില്ല. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന അഭ്യൂഹം അടിസ്ഥാന രഹിതം. റെയില്‍വെ കേരളത്തിന്റെ ഭാഗമല്ലേ, എന്നിട്ട് നാട് വിഭജിച്ചു പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. വേണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിലവിലെ റെയില്‍ സംവിധാനത്തില്‍ വേഗതയ്ക്ക് പരിമിതിയുണ്ട്.
530 കിലോമീറ്റര്‍ നീളത്തില്‍, 130 കിലോമീറ്റര്‍ പാത ഒന്നുങ്കില്‍ തൂണിനു മുകളില്‍ക്കൂടിയാണ്, അല്ലെങ്കില്‍ തുരങ്കമാണ്. പാത മുറിച്ചു കടക്കാന്‍ 500 മീറ്റര്‍ ഇവിട്ട് ഓവര്‍ ബ്രിഡ്ജുകളും അടിപ്പാതകളും നിര്‍മ്മിക്കാന്‍ ഇപ്പോള്‍ത്തന്നെ പദ്ധതിയുണ്ട്. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവും സിൽവർലൈൻ നിർമാണം. പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്ന പ്രചാരണവും ശരിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.
Discussion about this post