തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധകരന്. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന് പറഞ്ഞു.
ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന് വിമര്‍ശനം ഉയര്‍ത്തി.
ഗാഡ്ഗിൽ, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന്അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നുവെന്നും പി ടി തോമസിന്റെ നിലപാട് ആയിരുന്നു ശരിയെന്നും സുധാകരന് പറഞ്ഞു. കെ റെയില്‍ എന്തുവിലകൊടുത്തും തടയുമെന്നും സുധാകരന് പറഞ്ഞു.
Discussion about this post