തിരുവനന്തപുരം: വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശമായതാണെന്ന് മന്ത്രി ആര്‍ ബിന്ദു. സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ വിമര്‍ശനമുന്നയിച്ചത്.
പുരുഷ നേതാക്കമന്‍മാരുടെ പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും ആർ ബിന്ദു വിമർശിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വരുന്നിടത്തും പുരുഷാധിപത്യമാണ്. വളരെ ദുഃഖത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത് എന്നും മന്ത്രി പറഞ്ഞു.
അതേസമയം, റവന്യൂ വകുപ്പിലെ അഴിമതിയിൽ സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമര്‍ശനമുണ്ടായി. റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമര്‍ശനം.
Discussion about this post