തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്. പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
തിരുവല്ലത്ത് വച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ 10.30 നാണ് സുരേഷ് കുമാർ മരിച്ചത്. കസ്റ്റഡിയിലെടുത്ത ഉടനെ പ്രതികളെ വൈദ്യ പരിശോധന നടത്തിയിരുന്നു.
അതിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. രാവിലെ റിമാൻഡ് ചെയ്യുന്നതിനിടയ്ക്കാണ് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നടത്തിയെങ്കിലും പ്രതി മരിച്ചു.
Discussion about this post