തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ചൂട് ഉയർന്നേക്കാൻ സാധ്യതയുള്ളത്.
ഇന്നും ഞായറാഴ്ചയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വേനൽ കടുത്തിരിക്കുകയാണ്. പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാൽ പലയിടത്തും തൊഴിൽ സമയം പരിഷ്കരിച്ചിട്ടുണ്ട്.
Discussion about this post