തിരുവനന്തപുരം: ഒന്നര വയസുകാരിയെ മുക്കി കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശി സിപ്സിയെ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നിന്നും പൂന്തുറ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ മുത്തശ്ശിക്കും കുട്ടിയുടെ പിതാവിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് കേസ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയുടെ പിതാവിനെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യും.
Discussion about this post