തിരുവനന്തപുരം: മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെപെൻഷൻ. യൂണിഫോമില്‍ മദ്യപാനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്പെൻ്റ് ചെയ്തത്. പോത്തോന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെതിരെയാണ് നടപടി.
മണ്ണുമാഫിയ വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടാലിസ്റ്റിലുള്ള കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
മദ്യപിക്കുന്ന ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി ഐ ജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കുട്ടനുമായാണ് പൊലീസുകാരന്‍ മദ്യപിച്ചത്. ഇതേ സ്ഥലത്തുവച്ച് കുട്ടനും ദീപുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Discussion about this post