തിരുവനന്തപുരം: ഭൂനികുതി പരിഷ്ക്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടിസ്ഥാന ഭൂനികുതിയാണ് പരിഷ്ക്കരിക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടും. 200 കോടി അധികാരവരുമാനമാണ് ലക്ഷ്യം. മോട്ടോര്‍ വാഹനനികുതിയും ഒരു ശതമാനം കൂട്ടി. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം കൂട്ടി.
ഭൂനികുതിക്ക് പുതിയ സ്ലാബ് നടപ്പാക്കും. ഭൂമിയുടെ ന്യായവില 10% കൂട്ടി. 200 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യം. രണ്ട് ലക്ഷം വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി 1% കൂട്ടി.
ടൂറിസം മേഖലയിലുള്ള കാരവനുകൾക്ക് നികുതി കുറച്ചു. പ്രളയസെസ് അധികം അടച്ചവർക്ക് മടക്കിനല്‍കും. ചരക്കുസേവന നികുതി വകുപ്പിൽ പൂർണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കും. എക്സൈസ് നവീകരണ പദ്ധതികൾക്കായി 10.5 കോടി രൂപ. കെഎഫ്സി വായ്പാ ആസ്തി 10,000 കോടിയാക്കും.
Discussion about this post