തിരുവനന്തപുരം: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ മലയാളി വിദ്യാർഥികളുടെ ഡേറ്റ ബാങ്ക് തയാറാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിദേശത്ത് പഠിക്കാൻപോയ വിദ്യാർഥികൾ എത്രയെന്ന് പൂർണമായും മനസിലാക്കാൻ സാധിക്കാത്തതാണ് ഡേറ്റ ബാങ്ക് തയാറാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
യുക്രെയ്നിൽനിന്നും മടങ്ങിയെത്തിയവരെ സഹായിക്കാൻ നോർക്ക പ്രത്യേക സെൽ രൂപീകരിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി. യുദ്ധഭൂമിയിൽനിന്നും മടങ്ങിയ വിദ്യാർഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാനും പഠനം തുടരാനും സർക്കാർ സഹായം നൽകും.
Discussion about this post