തിരുവനന്തപുരം: സാമ്പത്തിക ബജറ്റിനൊപ്പം അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റും അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി രൂപയും പരിസ്ഥിതി സൗഹൃദ കെട്ടിട്ടനിര്‍മ്മാണത്തിനും ബന്ദല്‍ മാര്‍ഗ്ങ്ങള്‍ പഠിക്കാനും മറ്റുമുള്ള ഗവേഷണത്തിന് പത്ത് കോടി രൂപയും ഈ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
.നദികളിലേയും ഡാമുകളിലേയും മണല്‍ വാരാനും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടിയും, അഷ്ടമുടി,വേമ്പനാട് കായല്‍ ശുചീകരണത്തിന് 20 കോടിയും, ശാസ്താംകോട്ട കായല്‍ ശുചീകരണത്തിന് ഒരു കോടിയും, ഡാമുകളില്‍ മണല്‍വാരലിന് യന്ത്രങ്ങള്‍ വാങ്ങാനായി പത്ത് കോടി രൂപയും അനുവദിച്ചു.
വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. വഴിയോരകച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട് ലഭ്യമാക്കും. ആഴക്കടല്‍ മത്സ്യബന്ധനബോട്ടുകളില്‍ ഒരു കി.വാട്ടിന്‍റെ സോളാര്‍ പാനല്‍ സ്ഥാപിക്കും. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കും.
പ്രകൃതി ദുരന്തങ്ങളുടെ ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്‍റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹിരോഷിമയുടേയും നാഗാസാക്കിയുടേയും ഓര്‍മ സാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാന്‍ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.
Discussion about this post