തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. സ്കൂൾ വിദ്യാർഥിയുടെ യൂണിഫോം ധരിച്ചെത്തിയ യുവതിയാണ് കവർച്ച നടത്തിയത്. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ജ്വല്ലറിയില്‍ നിന്നാണ് 21,000 രൂപ കവര്‍ന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ യൂണീഫോം ധരിച്ചെത്തിയ യുവതി കൗണ്ടറില്‍ നിന്നും നോട്ട്കെട്ട് വലിച്ചെടുക്കുകയായിരുന്നു. ജ്വല്ലറി ഉടമ ഉറങ്ങുകയായിരുന്ന സമയത്ത് യുവതി ജ്വല്ലറിക്ക് അകത്ത് കയറി പണം എടുക്കുകയായിരുന്നു.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post