തിരുവനന്തപുരം: ഞാൻ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്ഐ ആണ് പരിശോധിക്കേണ്ടത്. അതൊരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി കൊലക്കേസ് പ്രതിയെ തെരഞ്ഞെടുത്തത് വിവാദമായതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. 2008ലെ അജു കൊലക്കേസില്‍ ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ പരോളിൽ കഴിയുകയാണ് ആന്റണി.
Discussion about this post