തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ ഘടകക്ഷികളുമായി ചർച്ച നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ, എൻസിപി, ജനതാദൾ എസ് എന്നീ ഘടകകക്ഷികൾ സീറ്റ് ചോദിച്ചെങ്കിലും തീരുമാനമെടുക്കുന്നത് എൽഡിഎഫാണ്. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സെക്രട്ടറിയേറ്റിന്ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി വി വർഗീസിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും വർഗീസിനോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രസംഗിച്ചത്.
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതിൽ താൻ പ്രതികരിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. താൻ സിപിഎം സെക്രട്ടറിയാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് ഡിവൈഎഫ്‌ഐ സെക്രട്ടറിയാണെന്നും അതൊരു സ്വതന്ത്ര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post