വടകര : തിരുവള്ളൂർ പഞ്ചായത്തിലെ കുനിവയിലിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു. കുനിവയൽ മലോൽ കൃഷ്ണൻ (72) ഭാര്യ കരുമ്പാലൻകണ്ടി നാരായണി (64) എന്നിവരാണ് മരിച്ചത്. ഇന്നു രാത്രി ഏഴരയോടെയാണ് സംഭവം പുറത്തറിയുന്നത്. നാരായണിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കിടപ്പു മുറിയിലും കൃഷ്ണന്റേത് അടുക്കള വരാന്തയിലെ കഴുക്കോലിൽ കെട്ടിതൂങ്ങിയ നിലയിലുമാണ് കണ്ടത്.
കുറച്ചു കാലമായി മറവിരോഗം മൂലമുള്ള വിഷമത അനുഭവിക്കുകയായിരുന്നു നാരായണി. ഓട്ടോ ഡ്രൈവറായ മകൻ കാർത്തികേയനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. കാർത്തികേയനും ഭാര്യ സിന്ധുവും പുറത്തു പോയ സമയത്താണ് കൃത്യം നടന്നതെന്ന്
കരുതുന്നു. രാത്രിയോടെ ഇരുവരും തിരിച്ചെത്തി നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. ഇവരുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. കർഷക തൊഴിലാളിയാണ് കൃഷ്ണൻ. മറ്റു മക്കൾ: കല, സവിത. മറ്റു മരുമക്കൾ: ഷിജു, അശോകൻ.
Discussion about this post