തൃശൂർ: ചേർപ്പ് കടലാശേരിയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചെറുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടലാശേരി ഊമൻപിള്ളി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (78) മരിച്ച സംഭവത്തിൽ ചെറുമകൻ ഗോകുൽ ആണ് പിടിയിലായത്.
വല്യമ്മ ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണ വള ലക്ഷ്യമിട്ടാണ് യുവാവ് കൊല നടത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിൽനിന്ന് സ്വർണവള കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അഞ്ച് മക്കളുള്ള വൃദ്ധ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രാത്രിയിൽ മരണ വിവരമറിഞ്ഞ് എത്തിയപ്പോഴാണ് കൈയിലെ വള കാണാതായ വിവരം ബന്ധുക്കൾ ശ്രദ്ധിച്ചത്. പിന്നീട് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
Discussion about this post