കൊയിലാണ്ടി: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയമധ്യവയസ്കന് കഠിന തടവും പിഴയും. പൂനത്ത് സ്വദേശി പാൽവള്ളി കുന്നുമ്മൽ വീട്ടിൽ മാധവനാണ് [58] കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പത്തു വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയുംവിധിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷ വിധിച്ചത്.
2019 ആണ് കേസ് ആസ്പദമായ സംഭവം നടന്നത് ഇൻസ്ട്രുമെന്റ് ബോക്സ് എടുക്കാൻ സുഹൃത്തിന്റെ കൂടെ കുട്ടിയുടെ അച്ഛന്റെ വീട്ടിൽ പോയ സമയത്തു കുട്ടിയെ പിന്തുടർന്നു വന്ന പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു.
സ്കൂൾ നിന്നു കൗൺസിലിങ്ങിന് അയച്ചപ്പോൾ ആണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. നേരത്തെ കുട്ടിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിക്കുക ആണ് പ്രതി.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ എ സായൂജ് കുമാർ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
Discussion about this post