

തിക്കോടി: ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 വിജയിയും പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയുമായ ശ്രീനന്ദിന് പി ടി എ യുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

പ്രിൻസിപ്പൽ കെ പ്രദീപൻ, പ്രധാനാധ്യാപകൻ കെ എൻ ബിനോയ് കുമാർ, പി ടി എ പ്രസിഡൻ്റ് ബിജു കളത്തിൽ എന്നിവർ ചേർന്ന് ശ്രീനന്ദിനെ സ്വീകരിച്ചു. എൻ സി സി, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകൾ അഭിവാദ്യം ചെയ്തു. ബാന്റ് വാദ്യങ്ങളോടു കൂടി ശ്രീനന്ദിനെ സ്കൂളിലേക്ക് ആനയിച്ചു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് കുമാർ, അജ്മൽ മാടായി, സജീഷ് കുമാർ, ഡെപ്യൂട്ടി എച്ച് എം ശ്രീധരൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അനിത ടീച്ചർ, പ്രേമൻ മാസ്റ്റർ, സുനിൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.





Discussion about this post