

തിക്കോടി: സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച പത്ത് സീറ്റുകളിൽ ആറെണ്ണം നേടി എസ് എഫ് ഐ വൻ വിജയം കരസ്ഥമാക്കി. പയ്യോളി തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ യു ഡി എസ് എഫിനെ നാല് സീറ്റിലൊതുക്കിയത്.

വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എസ് എഫ് ഐ യും യു ഡി എസ് എഫും പ്രകടനം നടത്തി. സ്കൂളിൽ നിന്നാരംഭിച്ച പ്രകടനം പയ്യോളി ബസ് സ്റ്റാൻ്റിൽ സമാപിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ (എസ് എഫ് ഐ)


ആർദ്ര ശിവാനി (ചെയർപേഴ്സൺ), ഋതു കൃഷ്ണ (വൈസ് ചെയർപേഴ്സൺ), മുഹമ്മദ് ജാസിം (കലാവേദി സെക്രട്ടറി), സെന യാസർ (കലാവേദി ജോ. സെക്രട്ടറി), നിഹാൽ അബ്ദുളള (സ്കൂൾ ജോയിൻ സെക്രട്ടറി), ദേവനന്ദ (കായിക വേദി സെക്രട്ടറി)
(യു ഡി എസ് എഫ്)
ആദിൽ ചെറക്കോത്ത്, ആയിഷ റന, തമന്ന, ഫർഹാൻ.







Discussion about this post