
തിക്കോടി: വർണത്തുണികളിൽ ജീവൻ തുടിക്കുന്ന ചിത്രം തീർത്ത്, മലാലയ്ക്ക് ആദരമൊരുക്കി വിദ്യാർഥികൾ. നൂറു കണക്കിന് ഷാളുകൾ കൊണ്ടാണ് മലാല യൂസഫ്സായിയുടെ പോർട്രേറ്റ് ഇൻസ്റ്റലേഷൻ (പ്രതിഷ്ഠാപന കല) തയ്യാറാക്കിയാണ് തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിലെ ഹയർ

സെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ മലാല ദിനം ആചരിച്ചത്.
രണ്ടു മണിക്കൂറുകളെടുത്ത് 600 ഓളം വിവിധ വർണങ്ങളിലുള്ള ഷാളുകൾ ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. രാവിലെ 9 നാണ് പോർട്രേറ്റ് ഇൻസ്റ്റലേഷൻ ആരംഭിച്ചത്. അധ്യാപകരും എൻ എസ് എസ് സന്നദ്ധ പ്രവർത്തകരായ വിദ്യാർഥികളും ഒരുമിച്ച് നിർമിച്ച ചിത്രം ശ്രദ്ധേയമായി.

പ്രിൻസിപ്പൽ വിനിഷയുടെ നേതൃത്വത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഒ എം രനീഷ്, സ്റ്റാഫ് സെക്രട്ടറി ആർ ഷിജുകുമാർ, കെ സജിത്ത്, അനീഷ് പാലിയിൽ, പി സത്യൻ, എൻ കെ പ്രജിഷ, വി രജീഷ്, അഭിലാഷ് തിരുവോത്ത് എന്നീ അധ്യാപകരും വിദ്യാർഥികളും ചിത്ര നിർമാണത്തിൽ പങ്കാളികളായി.

ആരാണ് മലാല യൂസഫ് സായ്:

2012 ഒക്ടോബർ 9-നു നടന്ന ഒരു വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ “അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അദ്ധ്യായം” (a new chapter in obscenity) എന്നു വിശേഷിപ്പിച്ചു.
പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മാലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്വാ ഇറക്കി.
2014 -ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയാണ് മലാല.
Discussion about this post