തിക്കോടി: ‘എന്റെ സംരംഭം എന്റെ അഭിമാനം പദ്ധതി’യുടെ ഭാഗമായി കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് മുഖേന തിക്കോടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യ ണ്ടിഅധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ സുധീഷ് വിഷയാവതരണം നടത്തി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രനില സത്യൻ, ആർ വിശ്വൻ, കെ പി ഷക്കീല പ്രസംഗിച്ചു. സ്വയം തൊഴിൽ സംരഭകർക്കായുള്ള സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി.

Discussion about this post