പയ്യോളി: തിക്കോടി -പയ്യോളി കടപ്പുറത്ത് മത്തി ചാകര. കോടിക്കൽ, കല്ലകത്ത്, ആവിക്കൽ കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിനായി പോയവർക്കാണ് വല നിറയെ മത്തി ലഭിച്ചത്. പയ്യോളിക്കും തിക്കോടിക്കും പടിഞ്ഞാറ് കടലിലാണ് മത്തി സുലഭമായത്.
മത്തി സുലഭമായതോടെ വിലയിലും ഇടിവ് വന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. 22 കിലോ മത്സ്യം ഉൾക്കൊള്ളുന്ന ബോക്സിന് രാവിലെ 400 രൂപയ്ക്ക് മുകളിലായിരുന്നു വില. എന്നാൽ ലഭ്യത വർദ്ധിച്ചതോടെ വില 350 രൂപയിലും താഴ്ന്നു. ഐസിൻ്റെ ദൗർലഭ്യവും മത്സ്യ വില കുറഞ്ഞതിന് കാരണമായി പറയുന്നു.
ഇന്നലെ വരെ അയലയായിരുന്നു ലഭിച്ചു കൊണ്ടിരുന്നതെന്നും ഇന്ന് അയലയ്ക്ക് പോയവർക്ക് അയല ലഭിക്കാതെ വന്നപ്പോൾ മതിലഭിച്ച വള്ളങ്ങളും മത്തി ഭാഗിച്ചുകൊടുക്കുകയായിരുന്നു ചെയ്തത്.
ഇന്ന് പയ്യോളി ആവിക്കൽ തീരങ്ങളിൽ ചാളയെത്താനുണ്ടായ കാരണവും ആഴക്കടലിലുള്ള ചാകരയുടെ ഭാഗമായാണെന്നാണ് പറയുന്നത്. മത്സ്യ ബന്ധന യാനങ്ങൾക്കുപയോഗിക്കുന്ന മോട്ടോറുകളുടെ ശബ്ദം കാരണം പേടിച്ച് കയറിയ മത്സ്യങ്ങളും ചില വള്ളങ്ങളിലെ പൊട്ടിയ വലയിൽ നിന്നൊഴിവാക്കിയ മത്സ്യങ്ങളുമാണ് കരക്കടിയാൻ കാരണമായത്.
അതേസമയം, മത്തിയുടെ വില ഐസിന്റെ വിലയേക്കാൾ കുറഞ്ഞതോടെ മത്തി സംരക്ഷിച്ച് വെയ്ക്കാതെ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കുകയായിരുന്നു എന്നുപറയുന്നു.
തിക്കോടി കോടിക്കലിലെ മത്തിച്ചാകര… വീഡിയോ കാണാം…
Discussion about this post