തിക്കോടി : തിക്കോടി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാനും തൊഴിലാളി വഞ്ചനാ നിലപാടുകളിലൂടെ മുന്നോട്ടു പോവുന്ന കേന്ദ്ര കേരള സര്‍ക്കാറുകളുടെ പൊയ്മുഖം പാവപ്പെട്ട തൊഴിലാളികള്‍ തിരിച്ചറിയുക എന്ന ആഹ്വാനവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ഐ എൻ ടി യു സി നേതൃത്വത്തില്‍ യൂണിയന് രൂപീകരിച്ചു.
തൊഴിലാളി കണ്വെന്ഷന് ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് ശശീന്ദ്രന് തിക്കോടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഒ കെ മോഹനന് സ്വാഗതം ആശംസിച്ചു. ഡി സി സി സെക്രട്ടറി സന്തോഷ് തിക്കോടി, ഡി സി സി മെമ്പർ കെ പി രമേശന്, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുല്‍ഖിഫില്‍, കൊയിലാണ്ടി മണ്ഡലം യൂണിയന് പ്രസിഡന്റ് നാരായണന്, ബ്ലോക്ക് ജനറല്‍
സെക്രട്ടറിമാരായ ജയകൃഷ്ണന് ചെറുകുറ്റി ,ടി ഗിരീഷ് കുമാർ ,പി കെ ചോയി, പഞ്ചായത്തംഗം സുബീഷ് പള്ളിത്താഴ എന്നിവര്‍ പ്രസംഗിച്ചു. രണ്ടാം വാര്‍ഡ് മെമ്പർ ബിനുകാരോളി നന്ദി പ്രകാശിപ്പിച്ചു. തിക്കോടി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി യൂണിയന് ഭാരവാഹികളായി വണ്ണാത്തിക്കുനി രമേശന് പ്രസിഡന്റ്, ഷീന രാമകൃഷ്ണന് സെക്രട്ടറി,
വൈസ്പ്രസിഡന്റ്മാരായി പുഷ്പലത, വനജ, ജോയിന്റ് സെക്രട്ടറിമാരായി സജിനി, ശോഭ ട്രഷറര്‍ ആയി നിഷ പയ്യന പുതിയോട്ടില്‍ അടക്കമുള്ള 17 അംഗ കമ്മറ്റിയെയും തെരെഞ്ഞെടുത്തു. വരും ദിവസങ്ങളില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ പരിഹരിക്കാനായി സമരപരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പ്രസ്താവിച്ചു.
Discussion about this post