തിക്കോടി: ഇടതുപക്ഷ അംഗം രാജി വെച്ചൊഴിഞ്ഞതിനെ തുടർന്ന് നടക്കുന്ന തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മൂന്നുമണിവരെ 55 % വോട്ടുകളാണ് പോൾ ചെയ്തത്.

പള്ളിക്കര ഇൽമുൽ ഹുദാ മദ്രസ്സയിലാണ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഷീബ പുൽപ്പാണ്ടിയും, യു ഡി എഫ് സ്ഥാനാർത്ഥിയായി അഡ്വ. അഖില പുതിയോട്ടിലും, ബി ജെ പി സ്ഥാനാർത്ഥിയായി ബിൻസി ഷാജിയുമാണ് മത്സരിക്കുന്നത്. ആറ് വരെയാണ് വോട്ടെടുപ്പ്. സി പി എമ്മിലെ ശ്രീലക്ഷ്മി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

1834 വോട്ടർമാരാണ് അഞ്ചാം വാർഡിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 526 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽ ഡി എഫ് വിജയിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പി ക്ക് 324 വോട്ടും യു ഡി എഫിന് 148 വോട്ടുമാണ് ലഭിച്ചത്.

22 ന് നാളെ വോട്ടെണ്ണൽ നടക്കും. ചിങ്ങപുരം പുതിയകുളങ്ങര തിക്കോടിയൻ സ്മാരക സാംസ്കാരിക നിലയത്തിലാണ് വോട്ടെണ്ണൽ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.







































Discussion about this post