തിക്കോടി: സംസ്ഥാന സര്‍ക്കാറിന്റെ സമഗ്ര കൃഷി വികസനത്തിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പച്ചക്കറി വിത്ത് വിതരണവും, വാര്‍ഡ്തല സമിതി രൂപീകരണവും നടന്നു.

പെരുമാള്‍പുരം അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍ ബിനു കാരോളി അധ്യക്ഷത വഹിച്ചു. തിക്കോടി കൃഷി ഓഫീസര്‍ സൗമ്യ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് വിന്‍സി, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അംഗന്‍വാടി ടീച്ചര്‍ നിഷ സ്വാഗതവും വികസന സമിതിയംഗം വി കെ ബിജു നന്ദിയും പറഞ്ഞു.

വാര്‍ഡ്തല സമിതി രൂപീകരിച്ചതിനൊപ്പം വാര്‍ഡിലെ മികച്ച ഗ്രൂപ്പ് പച്ചക്കറി കൃഷി, മികച്ച പുരുഷ വനിതാ കര്‍ഷകര്‍ക്കുള്ള പ്രോത്സാന സമ്മാനങ്ങള്‍ എന്നിവ വര്‍ഷാവര്‍ഷം ജനകീയ പരിപാടികളിലൂടെ നടത്തും. അടുക്കള തോട്ടങ്ങളിലൂടെ പരമാവധി ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും കാര്‍ഷിക ക്ളബുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു. തുടർന്ന് വെള്ളാങ്കുരുകുനി ബാലകൃഷ്ണന് പച്ചക്കറി വിത്തുകള്‍ നല്കി വാര്‍ഡ് മെംബര്‍ വിത്തുവിതരണം ഉദ്ഘാടനം ചെയ്തു.

Discussion about this post