തിക്കോടി: തൃക്കോട്ടൂർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം ഇന്ന് നടക്കും.
തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്യും. റസിഡൻ്റ്സ് പ്രസിഡണ്ട് പി ഷഹരിയാർ അധ്യക്ഷത വഹിക്കും. വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിളംബര ജാഥ നടത്തി. പി ഷഹരിയാർ, മമ്മത് നാളാംകുറ്റി, സുവീഷ് പള്ളിത്താഴ, സി കെ അജയൻ, രമ ചെറുകുറ്റി, പി ശാലിനി, കെ എം നസീമ, ടി പ്രദീപൻ, കെ എം ശിവ ദാസൻ, കെ എം സക്കരിയ, വി ടി സുധീവൻ, ഹാഷിം ചോല, ടി പി മൻസൂർ, ടി ടി ഷഹനാസ് എന്നിവർ നേതൃത്വം നൽകി.
Discussion about this post