തിക്കോടി: ജനസാന്ദ്രതയേറിയ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ടാറ്റ യാർഡിൽ ദേശീയപാതാ വികസന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കാനുള്ള നീക്കത്തിനതിരെ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

പഞ്ചായത്തംഗം ജിഷ കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പ്രജീഷ് നല്ലോളി, എം കെ പ്രേമൻ, സി ടി അസൈനാർ, കെ വിനേദൻ, കമാൽ, പി ടി സുബൈർ, കെ രവീന്ദ്രൻ പ്രസംഗിച്ചു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി ജിഷ കാട്ടിൽ (ചെയർപേഴ്സൺ), എം കെ പ്രേമൻ (കൺവീനർ), പി ടി സുവീഷ് (വൈ. ചെയർമാൻ), കെ വിനോദൻ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post