തിക്കോടി: ഗ്രാമപഞ്ചായത്ത് 16 -ാം വാർഡിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍റർ വിപുലീകരണാവശ്യത്തിനായുള്ള ധന സമാഹരണ വിജയത്തിനായ് വാര്‍ഡുതല സംഘാടക സമിതി യോഗം ചേര്‍ന്നു.
ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ സുവീഷ് പള്ളിത്താഴ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല പദ്ധതി വിശദീകരിച്ചു. സി ഡി എസ് മെമ്പർ രഞ്ജുഷ സ്വാഗതവും ശാലിനി ശ്രീരാഗ് നന്ദിയും പറഞ്ഞു.
Discussion about this post