തിക്കോടി: കാമുകനൊപ്പം പോയി വിവാഹിതയായ എൽ ഡി എഫ് പഞ്ചായത്തംഗം സ്ഥാനം രാജി വെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എൽ ഡി എഫ് അംഗം ശ്രീലക്ഷ്മി കൃഷ്ണയാണ് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ച് സെക്രട്ടറിക്ക് കത്തുനൽകിയത്. ഇന്ന് വൈകീട്ട് ഭർത്താവിനൊപ്പം പഞ്ചായത്തിലെത്തി രാജി സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയായ ആർ എസ് എസ് പ്രവർത്തകനായ യുവാവിനൊപ്പം പോയി ശ്രീലക്ഷ്മി കൃഷ്ണ വിവാഹിതയായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പയ്യോളി പോലീസ് സ്റ്റേഷനിലെത്തിയതായിരുന്നു. ഇവിടെ നിന്നുമാണ് രാജിക്കത്ത് നൽകുന്നതിനായി തിക്കോടി പഞ്ചായത്തിലെത്തിയത്.
ഇതോടെ തിക്കോടിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. സി പി എം സ്ഥാനാർഥിയായി മത്സരിച്ചാണ് ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും വിജയിച്ച് പഞ്ചായത്തംഗമായത്.
Discussion about this post