തിക്കോടി: പരിസ്ഥിതി ദിനാചരണം തൃക്കോട്ടൂര്‍ വെസ്റ്റ് ജി എല്‍ പി സ്കൂളില്‍ നടന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന് സ്കൂള്‍ പരിസരത്ത് വൃക്ഷത്തെെ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ പി ഷക്കീല അധ്യക്ഷത വഹിച്ചു.
പതിനഞ്ചാം വാര്‍ഡ് മെംബര്‍ ജിഷ കാട്ടില്‍ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്ഥിരംസമിതി അംഗം ആര്.വിശ്വന്,അധ്യാപികയും പരിസ്ഥിതി ക്ളബ് കണ്‍വീനര്‍ പ്രസീതടീച്ചര്‍,രജിഷ എന്‍.പി എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും സജീവമായി പങ്കെടുത്തു.
Discussion about this post