തിക്കോടി: കാർഷിക മേഖലയ്ക്കും ഭവന നിർമാണത്തിനും പ്രാമുഖ്യം നൽകി തിക്കോടി ഗ്രാമപഞ്ചായത്ത് ബജറ്റ്. 8173680 രൂപ പ്രാരംഭ ബാക്കിയും 219708750 രൂപയുടെ വരവും ആകെ 227882430 രൂപയും 224918100 രൂപ ചെലവും 2964330 രൂപ നീക്ക് ബാക്കിയുമുള്ള, 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അവതരിപ്പിച്ചു.
പ്രസിഡന്റ് ജമീലാ സമദ് ആമുഖപ്രസംഗം നടത്തി. ഭവന നിർമാണത്തിന് 1 കോടി രൂപയും കാർഷികമേഖലയ്ക്ക് 1.07 കോടി രൂപയും വകയിരുത്തി. തൊഴിലുറപ്പുപദ്ധതി 112230 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും 5.44 കോടി രൂപ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി വകയിരുത്തി വനിതകൾക്കായി പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കും. ടൂറിസം മേഖല വിപുലീകരിക്കും. നടയകം പാടശേഖരത്തില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും ബജറ്റ് മുന്‍ഗണന നല്‍കി.
ബജറ്റ് ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യന്‍, ആര്‍ വിശ്വന്‍, കെ പി ഷക്കീല, വര്‍ദ മെമ്പര്‍മാരായ എന്‍ എം ടി അബ്ദുള്ള കുട്ടി, സന്തോഷ് തിക്കോടി, എം ദിബിഷ, അബ്ദുല്‍ മജീദ് പ്രസംഗിച്ചു.
Discussion about this post