
തിക്കോടി: കഴിഞ്ഞ ദിവസം തിക്കോടിയിൽ സ്കൂട്ടർ ഇടിച്ച് മരണമടഞ്ഞ എൻ സി പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി എക്സിക്യുട്ടീവ് അംഗവും തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റും, സമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ വി നാണുവിൻ്റെ വിയോഗത്തിൽ തിക്കോടി ടൗണിൽ സർവകക്ഷി അനുശോചന യോഗം നടന്നു.

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, എൻ സി പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ, കളത്തിൽ ബിജു, സന്തോഷ് തിക്കോടി, കെ ടി എം കോയ, എം കെ പ്രേമൻ, ചന്ദ്രശേഖരൻ തിക്കോടി, ആർ വിശ്വൻ, ദിവാകരൻ, മമ്മത് ഹാജി, പി ചാത്തപ്പൻ മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ, നജീബ് തിക്കോടി, കെ ചന്ദ്രൻ, പി വി സജിത്ത്, എടവനകണ്ടി രവീന്ദ്രൻ പ്രസംഗിച്ചു. നേരത്തേ, തിക്കോടി ടൗണിൽ മൗനജാഥ നടന്നു.

Discussion about this post