തിക്കോടി: നടുവിലയിൽ മുഹമ്മദ് ഹാജി (75) അന്തരിച്ചു. മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു. പാലൂർ നൂറുൽ ഇസ്ലാം മദ്രസ്സ പ്രസിഡണ്ട്, തിക്കോടി ടൗൺ മസ്ജിദ് പ്രസിഡണ്ട്, പാലൂർ മുഹ് യുദ്ധീൻ ജുമാ മസ്ജിദ് പ്രവർത്തക സമിതി അംഗം, യു ഡി എഫ് വാർഡ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയം
മക്കൾ: റസിയ (തിക്കോടി), റഫീഖ് (വെസ്റ്റേൺ ഫ്ലവർ മിൽ തിക്കോടി), റജൂല (തിക്കോടി), റിയാസ് (കുവൈത്ത്), സഫീറ (പയ്യോളി)
മരുമക്കൾ: അസ്സൈനാർ ചങ്ങരോത്ത്, നൗഷാദ് (തിക്കോടി), ഇസ്മായിൽ (പയ്യോളി), ഷാഹിന (നന്തി), റുഖിയ (പുറക്കാട്)
സഹോദരങ്ങൾ: പരേതരായ അബ്ദുള്ള, പാത്തുമ്മോട്ടി
Discussion about this post