തിക്കോടി: മാപ്പിള എൽ പി സ്കൂളിൽ നിന്നും 36 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക എൻ പി ശോഭയ്ക്ക് യാത്രയയപ്പ് നൽകി. എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. മേലടി എ ഇ ഒ പി ഗോവിന്ദൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല, പഞ്ചായത്തംഗം സുവീഷ് പള്ളിത്താഴ, രഞ്ജുഷ സത്യാനന്ദൻ, പി ലസിത, പി പി പ്രമോദ്, പി റസ് ലിം പ്രസംഗിച്ചു.

Discussion about this post