പയ്യോളി: ദേശീയ പാതയിൽ പെരുമാൾപുരം സ്വകാര്യ ആശുപത്രിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ബൈക്ക് യാത്രികൻ കീഴുർ സ്വദേശിയായ യുവാവിന് പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പയ്യോളിയിൽ നിന്നും തിക്കോടി ഭാഗത്തേക്ക് കോഴി വെയ്സ്റ്റുമായി പോവുകയായിരുന്ന യുവാവാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.
Discussion about this post