പയ്യോളി: സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം – സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഭാഗമായി 2022 ഏപ്രിൽ 24 ന് തിക്കോടി ഗ്രാമ പഞ്ചായത്തിലെ അരിക്കൽ തോട് ശുചീകരണ യജ്ഞത്തിനു ആരംഭമായി.
ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം എം ൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായുള്ള ജലപ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയിലെ മുഴുവൻ ജനങ്ങളും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. തുടർന്ന്, പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ കെ പി ഷക്കീല, ബ്ലോക്ക് മെമ്പർമാരായ എം കെ ശ്രീനിവാസൻ, രാജീവൻ കൊടലൂർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ എം ടി അബ്ദുള്ളകുട്ടി, എം ദിബിഷ, സന്തോഷ് തിക്കോടി, മജീദ്,
സ്വാഗതസംഘം ചെയർമാൻ എം കെ പ്രേമൻ, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ ഐ ഇ സി ഉഷാകുമാരി, ജൂനീയർ ഹെൽത്ത് ഇൻസപക്ടർ പി മനോജ് കുമാർ, കെ ടി ജോഗേഷ്, സ്റ്റാഫ്നേഴ്സ് വഹാബ്, നഴ്സിങ്ങ് അസിസ്റ്റന്റ് റീത്ത സുരേന്ദ്രൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജി ആർ രുദ്രപ്രിയ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അഷിത, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ നന്ദിയും പറഞ്ഞു.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post