തിക്കോടി: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ 64 -ാം നമ്പർ അംഗവാടിയിൽ നിന്ന് 39 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ വി നിർമ്മല ടീച്ചർക്ക് അംഗൻവാടി വെൽഫയർ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് തിക്കോടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻആർ വിശ്വൻ ഉപഹാരം നൽകി. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല പൊന്നാട അണിയിച്ചു. ഉദയം റസിഡൻസ് അസോസിയേഷൻ, വിദ്യ കുടുംബശ്രീ എന്നിവ ഉപഹാരം നൽകി.

തണൽ വിഭവ സമാഹരണം വാർഡ് വികസന സമിതി കൺവീനർ എൻ കെ കുഞ്ഞബ്ദുള്ള, തണൽ പ്രതിനിധി കെ അഷറഫിന് കൈമാറി.

ഐ സി ഡി എസ് സൂപ്പർവൈസർ ടി കെ റുഫീല, ശ്രീധരൻ ചെമ്പുഞ്ചില, സത്യൻ തിക്കോടി, കെ പി ശ്രീധരൻ, കെ കെ ഷാഹിദ, വേണു പണ്ടാര പറമ്പിൽ, ബാബു തോയാട്ട് പ്രസംഗിച്ചു. എ വി നിർമ്മല ടീച്ചർ മറുപടി പ്രസംഗം നടത്തി

Discussion about this post