തിക്കോടി: ദേശീയ പാതയിൽ തിക്കോടിയിൽ കെഎസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. ഇന്ന് 12.45 ഓടെ തിക്കോടി ടൗണിന് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഉടൻ ബൈക്ക് യാത്രികനെ കൊയിലാണ്ടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർദിശയിൽ നിന്നും വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.


അതേസമയം, കാറിനെ മറികടന്നു വന്ന ബസ്സിനെ വെട്ടിച്ച് സ്കൂട്ടർ റോഡിന് താഴേക്ക് ഇറക്കിയെങ്കിലും ബസ്സിനടിയിലേക്ക് ചെരിഞ്ഞുവീഴുകയായിരുന്നു. ബസ്സ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

Discussion about this post