തിക്കോടി: ബസ്സും കാറും കൂട്ടിയിടിച്ച് തിക്കോടി ദേശീയപാതയിൽ അധ്യാപികക്ക് പരിക്ക്. കാർ യാത്രികയായ തിക്കോടി പെരുമാൾ താഴ സുരാജിൻ്റെ ഭാര്യ ജിഷ (41)യെ ആണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിക്കോടി പഞ്ചായത്ത് ബസാറിന് സമീപമാണ് അപകടമുണ്ടായത്.ഇന്ന് വൈകീട്ട് 5.15 ഓടെയാണ് സംഭവം.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. വെങ്ങളം സ്കൂൾ അധ്യാപികയാണ് ജിഷ





Discussion about this post