തിക്കോടി: കഴിഞ്ഞ ദിവസം തിക്കോടിയിലെ വീട്ടിൽ മോഷണശ്രമം നടന്നു. രണ്ടാം വാർഡിലെ ഊളയിൽ റംലയുടെ വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. 29 ന് പുലർച്ചെ 3 .30 ഓടെ വീടിൻ്റെ മുൻഭാഗത്തെ ഗ്രിൽസിൻ്റെ പൂട്ട് പൊളിച്ച കള്ളൻ ഓഫീസ് റൂമിൽ കയറിയ ശേഷം മുൻവശത്തെ വാതിൽ തുറക്കാനും ശ്രമം നടത്തി.
വാതിൽ ഇരുമ്പു പട്ട കൊണ്ട് പൂട്ടിയിരുന്നു. ഇരുമ്പ് പട്ട തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടതോടെ റംല ലൈറ്റിടുകയും ഫോൺ ചെയ്ത് ബന്ധുക്കളെ വിളിക്കാൻ ശ്രമിച്ചു. ഇത് കേട്ട കള്ളൻ ചെരിപ്പും പൂട്ട് പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ലിവറും അവിടെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി, അന്വേഷണം നടത്തി.
Discussion about this post