
പയ്യോളി: ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടിയതുമായ് ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ കൂടി നടക്കുന്ന കുപ്രചരണങ്ങള്‍ അവാസ്തവും ദുരുപദിഷ്ടവുമാണെന്ന് സ്കൂള്‍ അധികൃതര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദ്യാലയത്തില്‍ യാതൊരു പ്രശ്നവും കുട്ടിക്കില്ലെന്നും കുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയത്, വീട്ടിലെ പ്രശ്നവുമായി ബന്ധപ്പെട്ടതാണെന്നും കുട്ടി, ക്ലാസ്ടീച്ചര്‍ക്കും, ഹെഡ്മാസ്റ്റര്‍ക്കും, പോലീസ് അധികാരികള്‍ക്കും മൊഴികൊടുത്തിരിക്കെ അവാസ്തവും സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ കുപ്രചരണങ്ങള്‍ ആണ് നവമാധ്യമങ്ങളില്‍ കൂടി നടക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

2022 -23 അധ്യായന വര്‍ഷത്തില്‍ വിദ്യാലയം മേലടി സബ് ജില്ലയില്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കിയതിന്റെ ഫലം തിരിച്ച് വിടാന്‍ ചില തല്‍പരകക്ഷികളുടെ ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നും പി ടി എ ആരോപിച്ചു.

മേലടി സബ്ജില്ലയില്‍ കലാമേളയിലും ശാസ്ത്രമേളകളിലും ഓവറോള്‍ ചാമ്പ്യന്‍മാര്‍ പയ്യോളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആണ്. കൂടാതെ ജില്ലാ കലോല്‍സവത്തില്‍ ഗവണ്‍മെന്റ് വിദ്യാലയത്തില്‍ ഒന്നാം സ്ഥാനവും, കോഴിക്കോട് ജില്ലയില്‍ ജനറല്‍ നാലാം സ്ഥാനവുമാണ്. പി ടി എയുടെ നേതൃത്വത്തില്‍ മികവാര്‍ന്ന ആസൂത്രണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും വലിയ വിദ്യാലയ ലൈബ്രറി, ആധുനിക സയന്‍സ് ലാബ്, സ്കൂള്‍ ലൈബ്രറേറിയന്‍, സെക്യൂരിറ്റി സംവിധാനം റേഡിയോ സ്റ്റേഷന്‍തുടങ്ങിയ ഇത്തരം ആധുനിക പ്രവര്‍ത്തനങ്ങൾ പി ടി എയുടെ നേതൃത്വത്തില്‍ കൃത്യമായി നടന്നു വരികയാണ്. വിദ്യാര്‍ഥികള്‍ രാവിലെ 9. 30 ന് വിദ്യാലയത്തിനകത്ത് പ്രവേശിച്ചാല്‍ കുട്ടികള്‍ക്ക് പുറത്ത് പോകേണ്ടതാവശ്യമില്ലാത്ത വിധം വിദ്യാലയ ക്യാമ്പസ്സില്‍ ക്യാന്റീന്‍, റിഫ്രഷ്മെൻ്റ് സ്റ്റോർ, കോ -ഓപ്പ് സ്റ്റോർ, എന്നിവയില്‍ കൂട്ടികള്‍ക്ക് വേണ്ട മുഴുവന്‍ സാധന സാമഗ്രികളും സ്കൂള്‍ ക്യാമ്പസില്‍ പി ടി എ ഒരുക്കിയിറ്റുണ്ട്.

എല്ലാ മാസവും പി ടി എ കൂടി രക്ഷിതാക്കളും ആസൂത്രണങ്ങളില്‍ പങ്കെടുക്കുന്നു. ഇങ്ങനെയൊക്കെ വിദ്യാലയം മുന്നോട്ട് കുതിക്കുന്ന ഈ പശ്ചാത്തലയ്യില്‍ അൺ എയിഡഡ് ലോബിയുടെയും മറ്റ് സ്ഥാപനങ്ങളുടെയും കൃത്യമായ അജണ്ടയോടെ നടക്കുന്ന ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പി ടി എ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ പി ടി എ പ്രസിഡൻ്റ് ബിജു കളത്തിൽ, പ്രിൻസിപ്പൽ കെ പ്രദീപൻ, ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പി ഗിരീഷ് കുമാർ, അജ്മൽ മാടായി, പി വി മനോജൻ എന്നിവർ പങ്കെടുത്തു.

Discussion about this post