തിക്കോടി: രണ്ടുദിവസത്തിനകം മാറി പോയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സുനാമി പുനരധിവാസ കോട്ടേഴ്സിൽ ഇന്നും ഉദ്യോഗസ്ഥരെത്തി. തിക്കോടി ഗ്രാമപഞ്ചായത്തിലെ സുനാമി പുനരധിവാസ കോട്ടേഴ്സിലാണ് തഹസിൽദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വീടൊഴിയണമെന്ന നിർദ്ദേശവുമായെത്തിയത്. വ്യാഴാഴ്ച പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരെത്തിയതെങ്കിലും ഇന്ന് പോലീസുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സംഘർഷത്തിൻ്റെ വക്കോളമെത്തിയ പ്രശ്നം ഇരുവിഭാഗവും സംയമനം പുലർത്തിയതോടെ അയവു വരികയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. സംഭവമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി റംല, ഗ്രാമപഞ്ചായത്ത് അംഗം വി കെ അബ്ദുൾ മജീദ്, മുൻ പഞ്ചായത്തംഗം എ വി സുഹറ തുടങ്ങിയവർ സ്ഥലത്തെത്തി. അപ്പോഴേക്കും പോവാൻ തിടുക്കം കൂട്ടിയ ഉദ്യോഗസ്ഥർ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പോലും നൽകിയില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു.



Discussion about this post