

തിക്കോടി: പയ്യോളി ഗവ. ഹൈസ്ക്കൂളിനു സമീപം താമസിക്കുന്ന നൂറ്റിപ്പത്ത് വീടുകൾ ചേർന്ന് പെരുമാൾപുരം നോർത്ത് റസിഡൻസ് അസോസിയേഷന് തുടക്കമായി. തിക്കോടി ഗ്രാമ പഞ്ചായത്ത് അംഗം ബിനു കാരോളി ഉദ്ഘാടനം ചെയ്തു.

പെരുമാൾപുരം അക്ഷര കോളേജ് ഹാളിൽ നടന്ന ചടങ്ങിന് അഡ്വ. കെ നൂറുദ്ധീൻ മുസലിയാർ അധ്യക്ഷത വഹിച്ചു.

അജയ് ബിന്ദു, കെ പി റാണ പ്രതാപ്, സജിത് മാസ്റ്റർ, വി കെ അബ്ദുൽ ഖാദർ പ്രസംഗിച്ചു
കോ-ഓഡിനേഷൻ കമ്മിറ്റി കൺവീനർ പി എൻ കെ രവീന്ദ്രൻ സ്വാഗതവും മിനി തെക്കെ ഊളയിൽ നന്ദിയും പറഞ്ഞു. യോഗത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

ഭാരവാഹികളായി പി എം കരിയാത്തൻ (പ്രസിഡൻ്റ്), അജയ് ബിന്ദു, മിനി തെക്കെ ഊളയിൽ (വൈസ് പ്രസിഡൻ്റുമാർ), എം സി മുഹമ്മദ് ബഷീർ (ജനറൽ സെക്രട്ടറി), സജിത് മാസ്റ്റർ, റസീന ഊളയിൽ (സിക്രട്ടറിമാർ), ഷഫീഖ് മേക്കിലാട്ട് (ട്രഷറർ),

അഡ്വ. കെ നൂറുദ്ധീൻ മുസലിയാർ, കെ പി റാണപ്രതാപ്, മൊയ്തീൻ ഹാജി ഊളയിൽ (ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ 33 അംഗ പ്രവർത്തക സമിതിയേയും തിരഞ്ഞെടുത്തു.





Discussion about this post