തിക്കോടി: ദുരിതത്തിന് അവസാനമായി. തിക്കോടി പഞ്ചായത്ത് റെയിൽവേ അടിപ്പാത തുറന്നു. ഇനി ഗതാഗതം സുഗമമാകും. ഇന്നു രാവിലെ 9.30 നാണ് അടിപ്പാത ഗതാഗതത്തിനായി റെയിൽവേ അധികൃതർ തുറന്നു കൊടുത്തത്. ഇതോടെ ഇവിടെയുള്ള റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചിടും.
അടിപ്പാത നിർമാണം നേരത്തേ പൂർത്തിയായിരുന്നെങ്കിലും ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയായിരുന്നില്ല. ഇപ്പോൾ കിഴക്ക് വശത്തെ ഗേറ്റിനടുത്ത് കുറച്ചു സ്ഥലം കോൺക്രീറ്റ് ചെയ്യാൻ ബാക്കിയുണ്ടെങ്കിലും ജനങ്ങളുടെ അസൗകര്യം ക്കിലെടുത്ത് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
എത്രയും വേഗം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് തിക്കോടി പഞ്ചായത്ത് അധികൃതർ റെയിൽവേ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി രണ്ടു മുതലാണ് റെയിൽവേ ഗേറ്റ് അടച്ചത്. അതിനു ശേഷം ഇതിലൂടെയുള്ള ഗതാഗതം നിലച്ചിരുന്നു




































Discussion about this post